Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ketan Agarwal

ഇ​ൻ​സ്റ്റഗ്രാ​മി​ലെ 'പെ​ർ​ഫെ​ക്ട് പ്ര​ണ​യം' ഒ​ടു​വി​ൽ കൊ​ല​പാ​ത​ക​ത്തി​ൽ

പൂ​നെ: സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഏ​റെ ആ​ഘോ​ഷി​ക്ക​പ്പെ​ട്ട ഒ​രു പ്ര​ണ​യ​വും ആ​ഡം​ബ​ര വി​വാ​ഹ നി​ശ്ച​യ​വും ഒ​ടു​വി​ൽ ക​ലാ​ശി​ച്ച​ത് കൊ​ല​പാ​ത​ക​ത്തി​ൽ. പൂ​നെ​യി​ലെ പ്ര​മു​ഖ റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സു​കാ​ര​നാ​യ കേ​ത​ൻ വി​ശാ​ൽ അ​ഗ​ർ​വാ​ളി​നെ (26), പ്ര​തി​ശ്രു​ത വ​ധു സി​യ ഗോ​യ​ലും (20) ര​ഹ​സ്യ കാ​മു​ക​ൻ ചേ​ത​ൻ ചൗ​ധ​രി​യും (22) ചേ​ർ​ന്ന് മ​ഹാ​രാ​ഷ്ട്ര​യി​ലെ ലോ​ഹ​ഗ​ഡ് കോ​ട്ട​യി​ലെ 400 അ​ടി താ​ഴ്ച​യു​ള്ള മ​ല​യി​ടു​ക്കി​ലേ​ക്ക് ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​യി​രു​ന്നു കേ​ത​ന്‍റെ​യും സി​യ​യു​ടെ​യും വി​വാ​ഹ​നി​ശ്ച​യം. രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പു​രി​ൽ കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന കൊ​ട്ടാ​രം ബു​ക്ക് ചെ​യ്തും, അ​തി​ഥി​ക​ൾ​ക്കാ​യി ര​ണ്ട് സ്വ​കാ​ര്യ വി​മാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യും വ​ൻ ആ​ഡം​ബ​ര​ത്തോ​ടെ ന​വം​ബ​റി​ൽ ന​ട​ത്താ​നി​രു​ന്ന വി​വാ​ഹ​മാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ൽ ഇ​ൻ​സ്റ്റഗ്രാ​മി​ൽ കേ​ത​നൊ​പ്പ​മു​ള്ള റൊ​മാ​ന്‍റി​ക് ചി​ത്ര​ങ്ങ​ളും ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ കു​റി​പ്പു​ക​ളും പ​ങ്കു​വച്ച് ലോ​ക​ത്തെ മു​ഴു​വ​ൻ വി​ശ്വ​സി​പ്പി​ച്ച സി​യ​യു​ടെ മ​ന​സി​ൽ മ​റ്റൊ​രു ക്രൂ​ര​മാ​യ പ​ദ്ധ​തി​യാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്.

ജൂ​ൺ 18-നാ​ണ് ട്രെ​ക്കിം​ഗി​നി​ടെ ശ​ക്ത​മാ​യ കാ​റ്റി​ൽ കേ​ത​ൻ കാ​ലു​തെ​റ്റി മ​ല​യി​ടു​ക്കി​ലേ​ക്ക് വീ​ണ​താ​യി സി​യ പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. ത​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള യാ​ത്ര​യി​ലാ​യി​രു​ന്നു ഈ ​അ​പ​ക​ടം എ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ വാ​ദം. കേ​ത​ൻ മി​ക​ച്ച ഒ​രു ട്രെ​ക്ക​ർ ആ​യി​രു​ന്ന​തി​നാ​ലും, മ​ര​ണ​വി​വ​രം അ​റി​ഞ്ഞി​ട്ടും സി​യ​യു​ടെ മു​ഖ​ത്ത് യാ​തൊ​രു സ​ങ്ക​ട​വും ഭാ​വ​വ്യ​ത്യാ​സ​വും ഉ​ണ്ടാ​കാ​തി​രു​ന്ന​തി​നാ​ലും കേ​ത​ന്‍റെ കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ സി​യ​യും അ​വ​ളു​ടെ കാ​മു​ക​ൻ ചേ​ത​നും ത​മ്മി​ൽ ആ​റു​മാ​സ​ത്തി​നി​ടെ ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ത​വ​ണ ഫോ​ണി​ൽ സം​സാ​രി​ച്ച​താ​യി ക​ണ്ടെ​ത്തി. കു​ടും​ബം നി​ർ​ബ​ന്ധി​ച്ച് ന​ട​ത്തി​യ ഈ ​വി​വാ​ഹ​ത്തി​ന് സി​യ​യ്ക്ക് താ​ല്പ​ര്യ​മി​ല്ലാ​യി​രു​ന്നു. കേ​ത​നെ ഒ​ഴി​വാ​ക്കാ​നാ​യി ഇ​രു​വ​രും ചേ​ർ​ന്ന് കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു.

നേ​ര​ത്തെ ബാ​ലി​യി​ലേ​ക്ക് ന​ട​ത്താ​നി​രു​ന്ന പ്രീ-​വെ​ഡ്ഡിംഗ് ഷൂ​ട്ട് ഒ​ഴി​വാ​ക്കാ​നാ​യി സി​യ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ച്ച് കേ​ത​ന്‍റെ പാ​സ്‌​പോ​ർ​ട്ട് ഒ​ളി​പ്പി​ച്ചു. തു​ട​ർ​ന്ന് ജൂ​ൺ 14-ന് ​ഇ​തേ കോ​ട്ട​യി​ൽ വെ​ച്ച് പാ​മ്പി​നെ കാ​ട്ടി ഭ​യ​പ്പെ​ടു​ത്തി കേ​ത​നെ ത​ള്ളി​യി​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​ന്ന് കേ​ത​ൻ ചെ​ടി​ക​ളി​ൽ പി​ടി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ൽ ജൂ​ൺ 18-ന് ​കാ​മു​ക​നെ​ക്കൂ​ടി കോ​ട്ട​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ഇ​രു​വ​രും ചേ​ർ​ന്ന് കേ​ത​നെ താ​ഴേ​ക്ക് ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു എ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up